ഈദ് നൈറ്റ് 2025 പരിപാടിയുടെ പ്രചരണവുമായി സെവൻ ആർട്സ് കൾച്ചറൽ ഫോറം പ്രതിനിധികൾ
മനാമ: ബഹ്റൈനിലെ കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ നാളെ പെരുന്നാൽ ദിവസം ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്ന, കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ, ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോയും പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് പ്രോഗ്രാമും തികച്ചും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്.
ബഹ്റൈനിലെ എല്ലാ കലാസ്വാധകരെയും നാളെ വൈകീട്ട് 6:30ന്ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നതായ് സെവൻ ആർട്സ് കൾച്ചറൽ ഫോറം ചെയർമാൻ മനോജ് മയ്യന്നൂർ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ എം.സി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.