ഈജിപ്​ത്​  ലേബര്‍ യൂണിയന്‍ പ്രസിഡൻറിനെ ബഹ്​റൈൻ പ്രധാനമന്ത്രി സ്വീകരിച്ചു 

മനാമ: ഈജിപ്​ത്​  ലേബര്‍ യൂണിയന്‍ പ്രസിഡൻറ്​  ജിബാലി മുഹമ്മദ് അല്‍ മറാഗിയെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സ്വീകരിച്ച് ചര്‍ച്ച നടത്തി. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വിലയിരുത്തി. അന്താരാഷ്ട്ര തൊഴില്‍ മേഖലയിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ഇസ്​ലാമി​​​െൻറ  അടിസ്ഥാനങ്ങളും മൂല്യങ്ങളും ഏറെ ഉയര്‍ന്നു നില്‍ക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്​ട്ര തലത്തില്‍ അറബ് തൊഴില്‍ കോര്‍ഡിനേഷന്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ നടപടികള്‍ എടുക്കുന്നതിന് സാധിക്കേണ്ടതുണ്ട്.  ബഹ്റൈനും ഈജിപ്​തും തമ്മിലുള്ള ബന്ധം ഇരുരാജ്യങ്ങളിലെയും ജനതകള്‍ക്ക് ഏറെ പ്രയോജനം ചെയ്​തിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഐക്യരൂപ്യമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളുടെ മുന്നേറ്റം സാധ്യമാക്കുന്നതിന് ഈജിപ്​തി​​​െൻറ പങ്കും കാഴ്ച്ചപ്പാടും സുവിദിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - Egypt-Labor Union President-Bahrain Prime Minister-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.