ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ശ്രമം ശക്തമാക്കും

മനാമ: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ട്രാഫിക് വിഭാഗവും പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയ എൻജിനീയര്‍മാരും സഹകരിക്കുന്നതിന് ധാരണ. ഇതിനായി സംയുക്ത കമ്മിറ്റി രൂപവത്കരിച്ചതായി മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് വ്യക്തമാക്കി.

ഗതാഗതക്കുരുക്കുകളുടെ കാരണം പഠിക്കാനും അവയുടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.