ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള ‘ഇടപ്പാളയം എജുക്കേഷനൽ അവാർഡ് 2023’ വിതരണം ചെയ്തു.10, 12 ക്ലാസുകളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികൾക്കാണ് എല്ലാവർഷവും അവാർഡ് നൽകി വരുന്നത്. പ്ലസ് ടു വിഭാഗത്തിൽ മുഹമ്മദ്‌ യാസീൻ, അമൃത പ്രദീപ്‌, അനാമിക പി.ടി എന്നീ കുട്ടികളെയും എസ്.എസ്.എൽ.സി വിഭാഗത്തിൽ അമൽദേവ്, അർച്ചന, ശഹ്‌ദ മുഹ്സി, മുഹമ്മദ്‌ യാസീൻ എന്നിവരെയുമാണ് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചത്.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രഘുനാഥ് എം.കെയുടെ നേതൃത്വത്തിൽ രക്ഷാധികാരികളായ ഷാനവാസ്‌ പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ, മുൻ എക്സിക്യൂട്ടീവ് അംഗം വിനോദ് പൊറൂക്കര എന്നിവർ അവാർഡ് വിതരണത്തിൽ പങ്കാളികളായി. കുട്ടികളുടെ പഠന മികവ് പരിപോഷിപ്പിക്കാനും പ്രചോദനം നൽകാനും വേണ്ടിയാണ് വർഷം തോറും അവാർഡ് വിതരണം ചെയ്യുന്നതെന്ന് ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ പറഞ്ഞു.

Tags:    
News Summary - Edapalayam Bahrain Chapter Education Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT