സമന്വയം-25ന്റെ ഭാഗമായി നൗക ബഹറൈൻ സംഘടിപ്പിച്ച ചിത്ര രചന- കളറിങ്
മത്സര വിജയികൾ
മനാമ: സമന്വയം-25ന്റെ ഭാഗമായി നൗക ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ചിത്രരചന-കളറിങ് മത്സരം നടത്തി. അനീഷ് ടി.കെ. രയരങ്ങോത്ത് അധ്യക്ഷതവഹിച്ച ചടങ്ങിൽ നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞു. ബഹ്റൈൻ പ്രവാസി ലീഗൽ അഡ്വൈസറി പ്രസിഡന്റ് സുധീർ തിരുനിലത്ത് മുഖ്യാതിഥിയായി.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ യു.കെ. ബാലൻ, ബാബു കുഞ്ഞിരാമൻ, ബബിന ടീച്ചർ, സോണിമ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ മഹേഷ് പുത്തോളി നന്ദി പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. വിജയികൾക്കുള്ള സമ്മാനദാനം സമന്വയം 2025 ഗ്രാൻഡ് ഫിനാലെയിൽ നൽകുമെന്ന് നൗക ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.