Posted On
date_range Updated On
date_range ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം അനുശോചിച്ചു
മനാമ: ഡോ. പി.വി ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്ലോബൽ തിക്കോടിയൻസ് ഫോറം. കഴിഞ്ഞ ദിവസം നടന്ന ജി.ടി.എഫ് എക്സിക്യൂട്ടീവ് യോഗത്തിലാണ് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. ജി.ടി.എഫിന്റെ നിരവധി പരിപാടികളിൽ അതിഥിയായി പങ്കെടുത്ത ഡോ. ചെറിയാന്റെ ഉപദേശ നിർദ്ദേശങ്ങൾ സംഘടനക്ക് എന്നും കരുത്തുപകരുന്നതായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് പ്രജീഷ് തിക്കോടി അനുസ്മരിച്ചു.
ഇബ്രാഹിം തിക്കോടി അനുശോചന സന്ദേശം വായിച്ചു. അഫ്സൽ കളപ്പുരയിൽ, രാധാകൃഷ്ണൻ എ കെ, മജീദ് തണൽ, സത്യൻ പി.ടി, ചന്ദ്രൻ സി, സാജിദ്, സോമൻ, ജയേഷ്, ബിജു എൻ, ഗോപി പി കെ, ബൈജു, അഫ്സ റഹ്മാൻ, രഞ്ജി സത്യൻ, ഹസൂറ അഫ്സൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജനറൽ സെക്രട്ടറി ഷിനിത് തിക്കോടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.