പ്രഫഷനൽ വിഭാഗം ഫൈനലിസ്റ്റുകളായ കിംസ് യുവ കേരളാ എഫ്.സി, വോൾഫ് പാക്ക് എഫ്.സി ടീം അംഗങ്ങൾ

കെ.എഫ്.എ സൂപ്പർ കപ്പ് സീസൺ 6; യുനൈറ്റഡ് എഫ്.സി, ജല്ലൂസ് മലബാർ, വോൾഫ് പാക്ക് ടീമുകൾക്ക് കിരീടം

അമേച്ചർ വിഭാഗം ഫൈനലിസ്റ്റുകളായ ബ്ലാക്ക് റേഞ്ചേഴ്സ് എഫ്.സി, യുനൈറ്റഡ് എഫ്.സി റിഫ ടീം അംഗങ്ങൾ

മനാമ: കായികപ്രേമികൾക്ക് ആവേശത്തിന്റെ കളിവിരുന്നൊരുക്കി കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ ബഹ്‌റൈൻ) സംഘടിപ്പിച്ച ‘കെ.എഫ്.എ സൂപ്പർ കപ്പ് സീസൺ 6’ ഫുട്ബാൾ ടൂർണമെന്റിന് സിഞ്ച് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ പ്രൗഢോജ്ജ്വലമായ സമാപ്തി.

ജൂൺ 24ന് ആരംഭിച്ച ടൂർണമെന്റിൽ അമേച്ചർ, സെമി പ്രൊഫഷണൽ, പ്രൊഫഷണൽ എന്നീ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ആവേശപ്പോരാട്ടങ്ങൾ അരങ്ങേറിയത്. ആകെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ച അമേച്ചർ വിഭാഗം ഫൈനലിൽ ശക്തരായ ബ്ലാക്ക് റയിഞ്ചേസ് എഫ്.സിയെ തകര്‍ത്ത് യുനൈറ്റഡ് എഫ്.സി റിഫ ചാമ്പ്യന്മാരായി.

വമ്പൻ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സെമി പ്രൊഫഷണൽ വിഭാഗത്തിൽ 16 ടീമുകളാണ് പങ്കെടുത്തത്. കലാശപ്പോരാട്ടത്തിൽ കിംസ് യുവ കേരളാ എഫ്.സിയെ പരാജയപ്പെടുത്തി ജല്ലൂസ് മലബാർ എഫ്.സി കിരീടത്തിൽ മുത്തമിട്ടു. ഏറ്റവും വാശിയേറിയ പ്രൊഫഷണൽ വിഭാഗത്തിൽ 8 പ്രമുഖ ടീമുകളാണ് കിരീടത്തിനായി പൊരുതിയത്. ഈ വിഭാഗത്തിലും ഫൈനലിലെത്തിയ കിംസ് യുവ കേരളാ എഫ്.സിയെ പരാജയപ്പെടുത്തി വോൾഫ് പാക്ക് എഫ്.സി ജേതാക്കളായി.

 

സെമി പ്രഫഷനൽ വിഭാഗം ഫൈനലിസ്റ്റുകളായ കിംസ് യുവ

കേരളാ എഫ്.സി, ജല്ലൂസ് മലബാർ എഫ്.സി ടീം അംഗങ്ങൾ

​സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

കെ.എഫ്.എ ബഹ്‌റൈൻ പ്രസിഡന്റ് അർഷദ്, ജനറൽ സെക്രട്ടറി സജ്ജാദ് സുലൈമാൻ, ട്രഷറർ തസ്‌ലീം എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.

​ബഹ്‌റൈനിലെ പ്രവാസി ഫുട്ബാൾ പ്രേമികളുടെയും കാണികളുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും സംഘാടക സമിതി നന്ദി അറിയിച്ചു.

Tags:    
News Summary - KFA Super Cup Season 6; United FC, Jalluz Malabar and Wolf Pack win the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-17 10:15 GMT
access_time 2026-07-17 10:09 GMT