ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്‌റൈനിലെ കടുത്ത വേനലിൽ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറം (ബി.എം.ബി.എഫ്). വർഷങ്ങളായി ബി.എം.ബി.എഫ് നൽകി വരാറുള്ള സൗജന്യ ഭക്ഷണ വിതരണ പരിപാടിയായ ഹെൽപ്പ് ആന്റ് ഡ്രിങ്കിന്‍റെ 12ാം സീസണിന് ഇന്ന് ടൂബ്ലിയിലെ രണ്ട് സൈറ്റുകളിൽ തുടക്കമായി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ രക്ഷാധികാരി അനീഷ് കെ.വി നിർവഹിച്ചു. 12 വർഷങ്ങൾ പിന്നിടുന്ന ഈ ജീവകാരുണ്യ പദ്ധതി, ബഹ്‌റൈനിലെ സർക്കാർ മന്ത്രാലയങ്ങൾ, ക്യാപിറ്റൽ ഗവർണറേറ്റ്, പാർലമെന്റ് അംഗങ്ങൾ, ലേബർ മന്ത്രാലയം എന്നിവയുടെയൊക്കെ അംഗീകാരം നേടിയിട്ടുണ്ടെന്ന് ബി.എം.ബി.എഫ് ഭാരവാഹികൾ അഭിമാനത്തോടെ അറിയിച്ചു. വിവിധ സ്വദേശി-വിദേശി സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെ ഈ പദ്ധതി ഇന്ന് സമൂഹത്തിൽ ഏറെ ജനകീയമായ ഒരു കാരുണ്യ പ്രവർത്തനമായി മാറിയിരിക്കുന്നു.
പരിപാടികൾക്ക് കാസിം പാടത്തകായിൽ, മണികുട്ടൻ, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.