മനാമ: വഴിയാത്രക്കാർക്കായി നൽകുന്ന ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കമായി. ഉത്തര മേഖല ഗവർണറേറ്റിന് കീഴിലാണ് ദിനേന 500 ഇഫ്താർ കിറ്റുകൾ നൽകുന്നത്. ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ സൽമാൻ സിറ്റി സിഗ്നലിന് സമീപം പദ്ധതിക്ക് തുടക്കം കുറിച്ചു. യാത്രക്കാർ തിടുക്കപ്പെട്ട് വാഹനമോടിച്ച് അപകടം വരുത്താതിരിക്കാനും വീട്ടിലെത്താൻ വൈകുമെന്ന് കണ്ടാൽ വാഹനത്തിൽ വെച്ചുതന്നെ നോമ്പ് മുറിക്കാൻ സൗകര്യമൊരുക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. സാമൂഹിക സഹകരണത്തോടെ നടത്തുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.