ദിശ സെന്‍റർ മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിൽ സഈദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകുന്നു
മനാമ: ദിശ സെന്‍റർ ബഹ്‌റൈൻ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി.
മാനവിക സാഹോദര്യത്തിന്റെ ആഘോഷമാണ് ബലിപെരുന്നാൾ എന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നതുപോലും ദൈവസ്മരണക്ക് മുന്നിൽ സമർപ്പിക്കാനുള്ള സന്ദേശമാണ് ഈദ് നൽകുന്നത്. മനുഷ്യർ തമ്മിലുള്ള സാഹോദര്യവും ഐക്യവുമാണ് എല്ലാ ആഘോഷങ്ങളിലൂടെയും സംഭവിക്കേണ്ടത്. എല്ലാ മതങ്ങളും ആദർശങ്ങളും മനുഷ്യനു പകർന്നുനൽകുന്നത് ഇത്തരം പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി. അറബി ഗാനം, സംഘഗാനം, നൃത്തം, സംഘനൃത്തം തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് വേറിട്ട അനുഭവമായി. അമൽ സുബൈറിന്റെ പ്രാർഥനഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദിശ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതവും മനാമ ഏരിയ കൺവീനർ ഷമീം നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്‍റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ് എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി അംഗങ്ങളായ ജലീൽ, ഫസലു റഹ്മാൻ, ഗഫൂർ മൂക്കുതല, നൗഷാദ്, സമീറ നൗഷാദ്, ഷമീം, റഷീദ സുബൈർ, നസീല ഷഫീക്, സലാം, നാസർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.