Posted On
date_range Updated On
date_range നവജാത ശിശുവിന്‍റെ മരണം: സ്ത്രീക്ക് ഏഴ് വർഷം തടവ്
മനാമ: നവജാത ശിശുവിന്‍റെ മരണത്തിന് ഉത്തരവാദിയായ മാതാവിനെ ഏഴ് വർഷം തടവിന് നാലാം ക്രിമിനൽ കോടതി വിധിച്ചു.
സുഹൃത്തിെന്‍റ അടുത്ത് ഏൽപിച്ചു പോയ കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയതായി കോടതി നേരത്തെ കണ്ടെത്തുകയും ഇയാൾക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. മാതാവിന്‍റെ അശ്രദ്ധയാണ് കുട്ടിയെ ദേഹോപദ്രവമേൽപിക്കാൻ കാരണമെന്ന് കോടതി കണ്ടെത്തി.
അനാശാസ്യ പ്രവർത്തനത്തിന് അഞ്ച് വർഷവും നവജാത ശിശുവിനെ ശാരീരികോപദ്രവമേൽപിച്ചതിനും അവഗണനക്കും രണ്ട് വർഷവും തടവാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ബഹ്റൈനിലേക്ക് തിരിച്ചുവരാനാകാത്ത വിധം പ്രതിയെ നാട്ടിലേക്ക് തിരികെ അയക്കാനും വിധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.