മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മലയാളി ബഹ്​​ൈറനിൽ വാഹനാപകടത്തിൽ മരിച്ചു

മനാമ: ബഹ്​റൈനിൽ മകൾക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി വാഹനാപകടത്തിൽ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ മുത്തുസ്വാമി ഗുരുവായൂരപ്പൻ രാജൻ (60) ആണ്​ മരിച്ചത്​. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പാലക്കാട്​ അട്ടപ്പാടി സ്വദേശിയാണ്​. എന്നാൽ മകൾ പ്രജി ( 24)ക്ക്​ കാര്യമായ പരിക്കില്ല. വാഹനാപകടം ഉണ്ടായതിനെ തുടർന്ന്​ തലക്ക്​ ഗുരുതര പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജ​​​െൻറ ക​ുടുംബം ബഹ്​റൈനിലുണ്ട്​.

Tags:    
News Summary - death news bahrain-bahrain- bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.