മനാമ: ശൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദഅവാ സംഗമം വ്യാഴാഴ്ച വൈകീട്ട് 7.30ന്.
റഫ ലുലു ഹൈപർ മാർക്കറ്റിന് സമീപമുള്ള ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിച്ചേർന്ന പ്രമുഖ പ്രഭാഷകനും ദാറുൽ ബയ്യിന ഇന്റർനാഷനൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി പ്രഭാഷണം നിർവഹിക്കും.
ശൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3927 6327, 3809 2855 എന്നീ നമ്പറിൽ ബന്ധെപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.