Representational Image

ദാറുൽ ഈമാൻ കേരള മദ്റസകൾ നാളെ തുറക്കും

മനാമ: ദാറുൽ ഈമാൻ കേരള മദ്റസകൾ സമ്മർ വെക്കേഷനുശേഷം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമിക ശിക്ഷണവും നൽകുന്നതും കേരള മദ്റസ എജുക്കേഷൻ ബോർഡിന്റെ ഏകീകൃത സിലബസും പൊതുപരീക്ഷയും, പ്രത്യേക പരിശീലനം നേടിയ പരിചയസമ്പന്നരായ അധ്യാപകർ, ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുടെയും നിത്യജീവിതത്തിലെ ആരാധന കർമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പരിശീലനം, മലയാളം, അറബി ഭാഷാപഠനത്തിന് പ്രത്യേക പ്രാധാന്യം, കലാ വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ, ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങൾ, പൊതുപരീക്ഷ വിജയികൾക്കുള്ള അനുമോദനങ്ങൾ, ബഹ്റൈന്റെ എല്ലാ ഭാഗത്തുനിന്നും വാഹന സൗകര്യം, സൗകര്യപ്രദമായ കാമ്പസുകൾ എന്നിവ ദാറുൽ ഈമാൻ കേരള മദ്റസയുടെ പ്രത്യേകതകളാണ്.

മ​നാ​മ കാ​മ്പ​സ് പ​ഴ​യ ഇ​ബ്‌​നു​ൽ ഹൈ​തം സ്‌​കൂ​ളി​ലും റി​ഫ കാ​മ്പ​സ് വെ​സ്റ്റ് റി​ഫ ദി​ശ സെ​ന്റ​റി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ലു വ​യ​സ്സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്: 3557 3996 (മ​നാ​മ), 3980 0324 (റി​ഫ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Darul Eeman Kerala Madrasahs will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT