കെ.എസ്​.സി.എ ആഭിമുഖ്യത്തിൽ കളമെഴുത്തും പാട്ടും ഇന്ന്​ ഇന്ത്യൻ സ്​കൂളിൽ

മനാമ: കേരളത്തിലെ കളമെഴുത്തു പാരമ്പര്യത്തിലെ സുപ്രധാന ശാഖയായ കല്ലാറ്റു കുറുപ്പൻമാരുടെ കുടുംബാംഗമായ കല്ലാറ്റ്‌ മണികണ്​ഠനും സംഘവും നേതൃത്വം നൽകുന്ന കളമെഴുത്തും പാട്ടും ഇന്ന്​ വൈകുന്നേരം ഇൗസ ടൗണിലെ ഇന്ത്യൻസ്​കൂളിൽ നടക്കും. കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അ
സോസിയേഷൻ നടത്തുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ്​ ഇൗ ആചാരാനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നതെന്ന്​ പ്രസിഡ
ൻറ്​ പമ്പാവാസൻനായർ പറഞ്ഞു. പ്രകൃതിദത്തമായ പഞ്ചവർണ്ണപൊടികൾ കൊണ്ടാണ്​ കളമെഴുത്ത്​. അരിപൊടി, മഞ്ഞൾപൊടി, മഞ്ചാടിയില ഉണക്കി പൊടിച്ച പച്ചപൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ഉണ്ടാക്കുന്ന
ചുവപ്പ്‌ എന്നീ വർണ്ണങ്ങളാണ്‌ കളമെഴുത്തിന്​ ഉപയോഗിക്കുന്നത്‌. കേരളത്തി​​​െൻറ വിവിധ ഭാഗങ്ങളിലും ഫ്രാൻസ്​, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കളമെഴുത്തിലൂടെ വിസ്​മയം സൃഷ്​ടിച്ചയാളാണ്​ കല്ലാറ്റ്​ മണികണ്​ഠൻ. പ്രശസ്​തമായ കാട്ടാകാമ്പൽ പൂരത്തിന്​ എട്ടു വയസുമുതൽ എട്ടു വർഷം ദാരിക വേഷധാരിയായും, പിന്നീട്‌ 21 വർഷം പ്രധാന ദാരികനായും തുടർന്ന് 11 വർഷമായി കാളീ വേഷവും കെട്ടിയാടുന്ന വ്യക്തിയാണ്​ ഇദ്ദേഹം. ബഹ്​റൈൻ മാത്രമല്ല ജി.സി.സിയിൽ തന്നെ ഇതാദ്യമായാണ്​ കളമെഴുത്തും പാട്ടും നടക്കുന്നത്​.

Tags:    
News Summary - Cultural program, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.