കിരീടാവകാശി ബ്രിട്ടൻ സന്ദർശിച്ചു

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ​ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ബ്രിട്ടൺ സന്ദർശിച്ചു. ബ്രിട്ടീഷ്​ പ്രധാനമന്ത്രി ഋഷി സുനക്​, പ്രതി​രോധ കാര്യ മന്ത്രി ബിൻ വാലാസ്​ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി.

സന്ദർശനത്തിന്‍റെ ഭാഗമായി ബ്രിട്ടനിൽ നിക്ഷേപമിറക്കുന്നതിനുള്ള കരാറിൽ ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഒപ്പുവെച്ചു. നിക്ഷേപ മേഖലയിൽ തന്ത്രപ്രധാന പങ്കാളിയാകുന്നതിനാണ്​ ധാരണ.

ബ്രിട്ടനിലെ സ്വകാര്യ മേഖലയിൽ ബില്യൺ സ്റ്റെർലിൻ പൗണ്ട്​ ബഹ്​റൈൻ മുംതലകാത്​ ഹോൾഡിങ് കമ്പനി, ഇൻവെസ്റ്റ്​കോർപ്​ കമ്പനി, ജി.എഫ്​.എച്ച്​ ഇൻവെസ്റ്റ്​മെന്‍റ്​ ഗ്രൂപ്​, ഉസൂൽ കമ്പനി എന്നിവ വഴി നിക്ഷേപമിറക്കുന്നതിനാണ്​ ധാരണ.

Tags:    
News Summary - Crown Prince visited Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.