സ്ത്രീകളെ അനാശാസ്യത്തിന് നിർബന്ധിച്ചു; മൂന്ന് ഇന്ത്യക്കാർക്ക് തടവ്

മ​നാ​മ: റ​സ്റ്റാ​റ​ന്റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​സാ​ൻ​മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കോ​ട​തി ശി​ക്ഷി​ച്ചു. 44ഉം 20​ഉം വ​യ​സ്സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രും 37 വ​യ​സ്സു​ള്ള സ്ത്രീ​യു​മാ​ണ് പ്ര​തി​ക​ൾ. 44കാ​ര​നാ​യ പു​രു​ഷ​നും സ്ത്രീ​ക്കും അ​ഞ്ച് വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. 20 വ​യ​സ്സു​കാ​ര​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ര​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ചെ​ല​വും പ്ര​തി​ക​ൾ വ​ഹി​ക്ക​ണം. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. റ​സ്റ്റാ​റ​ന്റി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടൊ​പ്പം അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ ഇ​ര​ക​ളെ പ്ര​തി​ക​ൾ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വി​സ​മ്മ​തി​ക്കു​മ്പോ​ൾ മ​ർ​ദി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. റ​സ്റ്റാ​റ​ന്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലാ​ണ് ഇ​ര​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​ർ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും റ​സ്റ്റാ​റ​ന്റി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​രു​പ​തു​കാ​ര​നാ​യ പ്ര​തി ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്നു.

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഗു​ദൈ​ബി​യ​യി​ലെ റ​സ്റ്റാ​റ​ന്റി​ൽ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് റാ​ക്ക​റ്റി​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യാ​യ സ്ത്രീ​ക്കെ​തി​രെ മു​മ്പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി​മാ​സം 300 ദീ​നാ​ർ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ര​ക​ളെ എ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ ഇ​ര​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളും രേ​ഖ​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ശ​മ്പ​ള​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. ഒ​രു​നേ​രം മാ​ത്ര​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ച​തി​ന്റെ രേ​ഖ​ക​​ളും പ്ര​തി​ക​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നി​ല്ല. 

Tags:    
News Summary - crime- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.