ക്ഷമയുടെയും സഹനത്തിന്‍റെയും പാഠങ്ങൾ ഉൾക്കൊണ്ട് വിശ്വാസികൾ ആഘോഷിക്കുന്ന ഈദുൽ ഫിത്ർ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും സന്ദേശമാണ് പകരുന്നത്. പ്രാർത്ഥനകളിലൂടെയും ദാനകർമ്മങ്ങളിലൂടെയും കൈവരിച്ച ആത്മീയ ചൈതന്യം വരും ദിനങ്ങളിലും നമ്മുടെ ജീവിതത്തിന് വെളിച്ചമാകണം. അയൽപക്ക ബന്ധങ്ങൾ പുതുക്കാനും, ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും, ലോകമാകെ സമാധാനം പുലരാനും ഈ പെരുന്നാൾ പ്രചോദനമാകട്ടെ.
ജാതിമത ഭേദമന്യേ മനുഷ്യർക്കിടയിൽ സാഹോദര്യവും പരസ്പര ബഹുമാനവും വർധിപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾ സഹായകമാകും. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നൽകുന്ന കാഴ്്ചപ്പാടുകളും നേതൃമികവും ഈ രാജ്യത്തിന് നൽകുന്ന സുരക്ഷയും വളർച്ചയും വലുതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നമ്മെ ചേർത്തുപിടിക്കാൻ ഇവിടുത്തെ സംവിധാനങ്ങളും സജ്ജമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടുന്ന ഈ സുദിനത്തിൽ എല്ലാവർക്കും എന്‍റെയും മാസ ഗ്രൂപിന്‍റെയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഈദ് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.