Posted On
date_range Updated On
date_range 300 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഹമദ് രാജാവ്
മനാമ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് 300 തടവുകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വന്നിരുന്നവരും, ശിക്ഷാ കാലാവധിയിൽ ഇളവ് ലഭിച്ചവരും, ബദൽ ശിക്ഷാ നിയമത്തിന്‍റെ ആനുകൂല്യം ലഭിച്ചവരുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. എല്ലാ വർഷവും പെരുന്നാൾ വേളകളിൽ രാജാവ് പ്രഖ്യാപിക്കാറുള്ള പതിവ് കാരുണ്യ നടപടിയുടെ ഭാഗമാണിതും. മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരമൊരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഹമദ് രാജാവിന്‍റെ നേതൃത്വത്തിൽ ബഹ്‌റൈൻ കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്രമായ പുരോഗതിയുടെയും സമാധാനത്തിന്‍റെയും ഭാഗമാണ് ഇത്തരം മാനുഷികമായ ഇടപെടലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.