ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ദിനങ്ങൾക്കൊടുവിലെത്തുന്ന പെരുന്നാൾ, പങ്കുവെക്കലിന്‍റെയും ചേർത്തുപിടിക്കലിന്‍റെയും മഹത്തായ സന്ദേശമാണ് നമുക്ക് പകരുന്നത്. മതപരമായ വേർതിരിവുകൾക്ക് അപ്പുറം മനുഷ്യത്വത്തിന്‍റെ വലിയൊരു ലോകം സൃഷ്ടിക്കാൻ റമദാനും പെരുന്നാളുകൾ പോലുള്ള ആഘോഷങ്ങളും നമ്മെ പഠിപ്പിക്കുന്നു. നാം ജീവിക്കുന്ന സാഹചര്യവും ഈ നാടും നമുക്ക് നൽകുന്ന പാഠം അതാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കാനും, പരസ്പര സഹകരണത്തോടെ ജീവിക്കാനും നമുക്ക് സാധിക്കുന്നത് ഈ വിശ്വബോധം നമ്മിലുള്ളത് കൊണ്ടാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും ജാതിമതഭേദമന്യേ ഓരോ മനുഷ്യനെയും ചേർത്തുപിടിക്കുന്ന ബഹ്‌റൈൻ ഭരണകൂടത്തിന്‍റെ കരുതലും സുരക്ഷ സംവിധാനങ്ങളുടെ ജാഗ്രതയും ഈ രാജ്യത്തിന്‍റെ ഖ്യാതിയെ ഉയർത്തുന്നു. ചുറ്റിലും അസ്വസ്ഥതകൾ നിറയുന്ന ഈ കാലഘട്ടത്തിൽ, സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ഈ ആഘോഷം പങ്കിടാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്. മാനവികതയും സമാധാനവും സഹിഷ്ണുതയും നിറഞ്ഞ ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് എല്ലാവർക്കും എന്‍റെയും കുടുംബത്തിന്‍റെയും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.