കരുണയുടെയും കരുതലിന്‍റെയും ആഘോഷം

ആചാരത്തിനും അനുഷ്ഠാനത്തിനുമപ്പുറം മാനവികവും സാംസ്‌കാരികവുമായ ഒരു തലം കൂടി റമദാനിനുണ്ട്. പരസ്പര സ്നേഹത്തിലും മത സൗഹാർദത്തിലുമായി റമദാനിനെ വരവേറ്റവർ ആഘോഷത്തിലും സൗഹൃദം പങ്കിടലിലുമായി പെരുന്നാളിനേയും സ്വീകരിക്കും. ചേർത്തു പിടിക്കലിന്‍റെയും പങ്കുവെക്കലിന്‍റെയും മഹത്തായ സന്ദേശം കൂടി ഈ മാസത്തിനുണ്ട്. ചുറ്റിലും അസ്വസ്ഥതകൾ നിറയുന്ന ഈ കാലഘട്ടത്തിൽ, സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ഈ ആഘോഷം പങ്കിടാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്. നമ്മെ ചേർത്തുനിർത്തുന്ന ഈ നാടിനോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള നന്ദി ഈ വേളയിൽ പ്രസക്തമാകുന്നു. ചേർന്നു നിൽക്കേണ്ടതിന്‍റെയും ചേർത്തുനിർത്തേണ്ടതിന്‍റെയും ഒരു പാഠം കൂടി ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പെരുന്നാൾ വെറുമൊരു ആഘോഷമല്ല, മറിച്ച് കരുണയുടെയും കരുതലിന്‍റെയും വലിയൊരു തിരിച്ചറിവ് കൂടിയാണ്. ഏവർക്കും എന്‍റെയും ആർ.പി ഗ്രൂപ് ഓഫ് കമ്പനീസിന്‍റെയും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.