മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന 'കോഴിക്കോട് ഫെസ്റ്റ് 2K26' ഔദ്യോഗികമായി മാറ്റിവെച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ, അതിഥികൾ, പ്രവർത്തകർ എന്നിവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനമെടുത്തത്.
ഏറെ ആകാംക്ഷയോടെ പ്രവാസി സമൂഹം കാത്തിരുന്ന പരിപാടിയായിരുന്നു ഇത്. നിലവിലെ സാഹചര്യത്തിൽ പരിപാടി നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. ഇതിലുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രവാസി സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് പരിപാടിയുടെ പുതുക്കിയ തീയതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉടൻ അറിയിക്കുമെന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: ശ്രീജിത്ത് പനായി: 3873 5808, പ്രവിൽ ദാസ് പി. വി തോട്ടത്തിൽ പൊയിൽ: 3676 3661, വിൻസെൻ്റ് തോമസ് കക്കയം: 3641 7134
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.