മനാമ: ജസ്റ കരകൗശല കേന്ദ്രത്തിൽ ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയുടെ നേതൃത്വത്തിൽ ക്രാഫ്റ്റ്സ്മാൻ അപ്രൻറിസ്ഷിപ് പരിശീലന പരിപാടി തുടങ്ങി.2021ലെ ദുബൈ എക്സ്പോയിൽ അവതരിപ്പിക്കുന്ന പവിലിയെൻറ ഭാഗമായാണ് പരിശീലന പരിപാടി.
ഒക്ടോബർ 22 വരെ നീളുന്ന പരിശീലനത്തിൽ ബഹ്റൈനിലെ കരകൗശല ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകുന്നത്.
പ്രാദേശിക കരകൗശല വിദഗ്ധരുടെ കഴിവുകൾ പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രനിർമാണം, നെയ്ത്ത്, കുട്ട നെയ്ത്ത്, മത്സ്യക്കെണി തുടങ്ങിയവയിൽ പരിശീലനം നൽകും. നാല് കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ 30 പേരാണ് പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.