മനാമ: ബഹ്റൈൻ ഹെൽത്ത് ആൻഡ് സേഫ്റ്റി സൊസൈറ്റി വിവിധ ഭാഷകളിൽ തയാറാക്കിയ ബോധവത്കരണ സന്ദേശങ്ങളിൽ മലയാള വിഡിയോ സന്ദേശം അവതരിപ്പിച്ച് ശ്രദ്ധനേടിയത് തൃശൂർ സ്വദേശിനി ജൊവാന സുധീഷ്. ഇൗ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും പരമാവധി വീട്ടിൽ തന്നെ ആയിരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് വിഡിയോ സന്ദേശത്തിൽ ജൊവാന പറയുന്നു. ഇതിനകം നിരവധി പേരാണ് വിഡിയോ കണ്ടത്. ഇന്ത്യൻ സ്കൂൾ രണ്ടാംതരം വിദ്യാർഥിനിയായ ജൊവാന ആഭ്യന്തര മന്ത്രാലയത്തിൽ ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുധീഷ് ചാക്കോയുടെയും ഇന്ത്യൻ സ്കൂൾ അധ്യാപിക ടിനു സുധീഷിെൻറയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.