കോവിഡ്​ വാക്​സിൻ പരീക്ഷണം: വളൻറിയർമാർക്ക്​ നേരി​െട്ടത്തി സ്വീകരിക്കാം

മനാമ: ബഹ്​റൈനിൽ നടക്കുന്ന കോവിഡ്​ വാക്​സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പ​െങ്കടുക്കാൻ താൽപര്യമുള്ള വളൻറിയർമാർക്ക്​ ബഹ്​റൈൻ ഇൻറർനാഷനൽ എക്​സിബിഷൻ ആൻഡ്​​ കൺവെൻഷൻ സെൻററിൽ എത്തി വാക്​സിൻ സ്വീകരിക്കാമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ട്​ വരെയാണ്​ സമയം.

ചൈനയിലെ സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനി ഉൽപാദിപ്പിച്ച നിഷ്​ക്രിയ​ വാക്​സി​​െൻറ മൂന്നാംഘട്ട പരീക്ഷണമാണ്​ ബഹ്​റൈനിൽ നടക്കുന്നത്​. ചൈനയിൽ നടന്ന ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങളും വിജയമായിരുന്നു. ഗൾഫിൽ യു.എ.ഇക്കു​ പിന്നാലെയാണ്​ ബഹ്​റൈനിലും ഒരുവർഷം നീളുന്ന പരീക്ഷണം ആരംഭിച്ചിരിക്കുന്നത്​. സ്വദേശികളും പ്രവാസികളുമായ 6000ത്തോളം വളൻറിയർമാരിലാണ്​ വാക്​സിൻ പരീക്ഷണം നടത്തുന്നത്​.

നാഷനൽ ഹെൽത്ത്​​ െറഗുലേറ്ററി അതോറിറ്റി അംഗീകരിച്ച പരീക്ഷണത്തിൽ ആൻറിബോഡി ഉൽപാദനവും വൈറസിനെതിരായ അതി​​െൻറ പ്രതിരോധ ശേഷിയുമാണ്​ പഠന വിധേയമാക്കുന്നത്​. മറ്റ്​ അസുഖങ്ങളൊന്നുമില്ലാത്ത 18 വസ്സെിന്​ മുകളിലുള്ളവരെയാണ്​ ക്ലിനിക്കൽ പരീക്ഷണത്തിന്​ തെരഞ്ഞെടുക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.