സ്​നേഹമെന്നാൽ ഇവർക്ക്​ സേവനമാണ്​... 

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ 46 ദി​വ​സ​മാ​യി സേ​വ​ന​രം​ഗ​ത്ത്​ നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്​ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി അ​നി​ൽ സി.​കെ​യും കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ജ​ലീ​ൽ കോ​പ്പി​ലാ​നും. ബി.​കെ.​എ​സ്.​എ​ഫ്​ ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​രു​വ​രും രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ സേ​വ​ന രം​ഗ​ത്തു​ണ്ടാ​കും.എ​ല്ലാ ദി​വ​സ​വും 70ഒാ​ളം പേ​ർ​ക്കാ​ണ്​ ഇ​വ​ർ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ ക​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ അ​റി​ഞ്ഞാ​ണ്​ അ​വ​ർ​ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന്​ അ​നി​ലും ജ​ലീ​ലും തീ​രു​മാ​നി​ച്ച​ത്.

ബി.​കെ.​എ​സ്.​എ​ഫ്​ ഹെ​ൽ​പ്​​ലൈ​ൻ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​​​െൻറ ഒ​രു പ​ങ്ക്​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു​ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ ആ​വ​ശ്യ​ക്കാ​രു​ടെ അ​ടു​ത്ത്​ എ​ത്തി​ക്കും. ഇൗ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഇ​ത്ത​ര​മൊ​രു സേ​വ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സം​തൃ​പ്തി​യു​ണ്ടെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു. ൂ​റ​യി​ൽ ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്​ അ​നി​ൽ. മ​നാ​മ​യി​ലെ കാ​ർ​ഗോ സ്​​ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ ജ​ലീ​ൽ. സ​ബ​ർ​മ​തി  33750810,  33359897, 39156283.

Tags:    
News Summary - covid-bksf-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT