മനാമ: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി 2-3 വർഷം കൊണ്ട് മറികടക്കാനാകുമെന്ന് കമ്പനികൾക്ക് പ്രതീക്ഷ. കോവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് ബഹ്റൈൻ ചേംബർ നടത്തിയ സർവേയിലാണ് ഇൗ കണ്ടെത്തൽ. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ് സർവേയിൽ പെങ്കടുത്തത്. സർവേയിൽ പെങ്കടുത്തവരിൽ 70 ശതമാനം പേരും 2-3 വർഷം കൊണ്ട് അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. മഹാമാരി അവസാനിച്ചു കഴിഞ്ഞാൽ 12 മാസത്തിനുള്ളിൽ തന്നെ തിരിച്ചുവരാൻ സാധിക്കുമെന്നാണ് 77 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സാമ്പത്തിക ഉത്തേജക പാക്കേജ്, മൂന്നുമാസത്തേക്ക് ബഹ്റൈനികളായ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകൽ തുടങ്ങിയ നടപടികളിലൂടെ ഒരുപരിധിവരെ പ്രതിസന്ധിയുടെ ആഘാതം കുറക്കാൻ സാധിച്ചതായി ചേംബർ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ ബഹ്റൈനി ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് 215 മില്യൺ ദിനാറാണ് സർക്കാർ അനുവദിച്ചത്. വാടക ഇളവ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് തിരിച്ചടിയായെന്ന് 83 ശതമാനം സ്ഥാപന ഉടമകൾ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി രണ്ടാഴ്ച വീതമാണ് സ്ഥാപനങ്ങൾ അടച്ചിട്ടത്. അത്യാവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇക്കാലത്ത് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രതിസന്ധി മറികടക്കാൻ വരും നാളുകളിൽ 20 ശതമാനത്തിലേറെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് സർവേയിൽ പെങ്കടുത്ത 39 ശതമാനം പേർ ചൂണ്ടിക്കാട്ടി. വരുമാനത്തിൽ കാര്യമായ കുറവ് വരുമെന്ന് ആശങ്കപ്പെടുന്നത് 67 ശതമാനം പേരാണ്. കമ്പനികൾ അടച്ചുപൂട്ടുകയോ പാപ്പരാകുകയോ വേണ്ടി വരുമെന്ന് കരുതുന്നത് 32 ശതമാനം പേരാണ്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ 43 ശതമാനം കമ്പനികൾ അടച്ചുപൂേട്ടണ്ടി വരുമെന്ന ആശങ്കയിലാണ്. ഇലക്ട്രോണിക് പേമെൻറിൽ വർധനയുണ്ടായതായി 61 ശതമാനം പേർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.