മനാമ: കോവിഡ് ബാധിതര്‍ക്ക് വീട്ടുനിരീക്ഷണത്തിന് അനുമതി നല്കാന് കോവിഡ് പ്രതിരോധത്തിനുള്ള കോഒാഡിനേഷന്‍ സമിതി തീരുമാനിച്ചു. മെഡിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്കാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയാൻ അനുവാദം നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ടത്. ഇലക്ട്രോണിക് വള അണിയുക, മാസ്ക്, കൈയുറ എന്നിവ ധരിക്കുക എന്നീ നിര്‍ദേശങ്ങള്‍ രോഗികള്‍ പാലിക്കണം. ഹെൽത്ത് സെൻററുകളിലെ ഡോക്ടര്‍മാര്‍ വീട്ടു നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തും.
ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാൽ അക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. 14 ദിവസത്തിനുശേഷം വീട്ടുനിരീക്ഷണം ഒഴിവാക്കുന്നതിനും അനുമതിയുണ്ട്. 60 വയസ്സ് കഴിയാത്തവര്‍ക്കും മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും കോവിഡ് രോഗത്തിെൻറ പ്രത്യക്ഷ ലക്ഷണങ്ങളില്ലാത്തവര്‍ക്കും ഒറ്റക്ക് വീട്ടില്‍ കഴിയുന്നതിനുള്ള സൗകര്യമുള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കുമാണ് ഇതിന് അനുമതി നല്‍കുക. വീട്ടിലെ മറ്റ് അംഗങ്ങളുമായി കൂടിക്കലരാനുള്ള സാധ്യത ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വീട്ടിലെ മറ്റ് അംഗങ്ങള്‍ രോഗിയുടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷം കോവിഡ് പരിശോധനക്ക് വിധേയമാകണം. രോഗികള്‍ക്കായി പ്രത്യേക മുറി, ശുചിമുറി എന്നിവ തയാറാക്കണം. രോഗിക്ക് ഉപയോഗിക്കുന്നതിനായി പ്രത്യേക പാത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.