സിറോ മലബാർ സൊസൈറ്റി; ക്ലാസ് സംഘടിപ്പിച്ചു

മനാമ: സിറോ മലബാർ സൊസൈറ്റി, എൻ എൽ. പി (ന്യൂറോ ലിങ്ങെസ്റ്റിക് പ്രോഗ്രാം ) അടിസ്ഥാനമാക്കി മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ഗുരു പോൾ തോമസിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. "ഒരു മഴയും തോരാതിരുന്നിട്ടില്ല” എന്ന ആപ്ത വാക്യത്തിൽ ഊന്നി സംഘടിപ്പിച്ച പരിപാടിയിൽ സിംസ് അംഗങ്ങളും മറ്റുള്ള സംഘടനാ അംഗങ്ങളുമടക്കം നൂറോളം പേർ പങ്കെടുത്തു.

സിംസ് ഐ.ടി സെക്രട്ടറി സിബു ജോർജ് സാങ്കേതിക സഹായം ക്രമീകരിച്ച് നടത്തപ്പെട്ട ഓൺലൈൻ സെഷന് പ്രസിഡന്‍റ് പി.ടി ജോസഫ് ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി, ജോയിന്‍റ് സെക്രട്ടറി ജോബി ജോസഫ്, അസിസ്റ്റന്‍റ് ട്രഷറര്‍ ജെയ്സൺ മഞ്ഞളി, മെമ്പർഷിപ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ, എന്‍റർടൈൻമെന്‍റ് സെക്രട്ടറി സോബിൻ സി ജോസ്, കോർ ഗ്രൂപ് ചെയർമാൻ ബെന്നി വർഗീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വൈസ് പ്രസിഡന്‍റ് ജിമ്മി ജോസഫ് നന്ദി പറഞ്ഞു.

Tags:    
News Summary - Syro Malabar Society; Class organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.