കെ.പി.എ സംഘടിപ്പിച്ച് ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സാംസ്കാരിക ഐക്യദാർഢ്യം സംഗമ വേദിയായി മാറി. കെ.സി.എ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ക്രമീകരിച്ച ഹാളിൽ ഫെബ്രുവരി അവസാന വാരം നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 ൽ അധികം ആളുകൾ പങ്കെടുത്തു.
ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ നവാസ് കുണ്ടറയുടെ ആമുഖത്തോടെ തുടങ്ങിയ ഇഫ്താർ സംഗമം കെ.പി.എ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു. ബഹ്റൈൻ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദ്‌വി, ബഹ്‌റൈൻ സി.എസ്.ഐ പാരിഷ് വികാരി റവറൻസ് ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ റമദാൻ സന്ദേശം നൽകിയ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ നന്ദി രേഖപ്പെടുത്തി.
സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഇഫ്‌താർ ജോയിന്‍റ് കൺവീനറന്മാരായ വിനു ക്രിസ്റ്റി, ജോസ് മങ്ങാട്, നവാസ് ജലാലുദ്ദീൻ, പ്രമോദ് വി എം, ഷമീർ സലിം എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.