മനാമ: അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് മനാമ സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരനെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചതായി കാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. നിയമവിരുദ്ധ കണക്ഷനുകൾ സ്ഥാപിച്ച് ഇലക്ടിക് സംവിധാനങ്ങളെ കബളിപ്പിച്ചതായി കണ്ടെത്തിയതിനെതുടർന്നാണ് ഹൈക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്.
ഗവർണറേറ്റുമായി ബന്ധപ്പെട്ട അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ശേഷം പ്രതിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ അതോറിറ്റി ചൂണ്ടിക്കാട്ടി. എല്ലാ കച്ചവടക്കാരും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കരാറുകൾ പാലിക്കാൻ നിർബന്ധിതരാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.