മനാമ: നിക്ഷേപ പദ്ധതികളെന്ന വ്യാജേന ജനങ്ങളിൽനിന്ന് പണം പിരിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും ഒരു ലക്ഷം ദീനാർ പിഴയും ശിക്ഷ. പണം വാങ്ങിയവർക്ക് തിരികെ നൽകണമെന്നും ഹൈക്രിമിനൽ കോടതി ഉത്തരവിട്ടു.
ടെലികോം ഉപകരണങ്ങളുടെയും എയർ കണ്ടീഷണറുകളുടെ വ്യാപാരത്തിനായി പണം ഉപയോഗിക്കുമെന്ന് പറഞ്ഞായിരുന്നു പണം പിരിച്ചിരുന്നത്. ഏകദേശം 81,000 ദീനാറാണ് പ്രതി ഇത്തരത്തിൽ വ്യാജ വാഗ്ദാനം നൽകി പിരിച്ചെടുത്തത്.
പരാതികൾ വന്നതോടെയാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടുന്നതും. യാതൊരു വിധ രേഖകളുമില്ലാതെയാണ് ഇടപാടുകൾ നടത്തിയതെന്ന് പ്രതിയെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.