നവ കേരള ബഹ്റൈൻ
മനാമ: പീരുമേട് എം.എൽ.എയും എ.ഐ.ടി.യു.സി നേതാവുമായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തിൽ ബഹ്റൈൻ നവകേരള അനുശോചന യോഗം നടത്തി. അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്യൂനിയൻ പ്രവർത്തകനും ജനപ്രതിനിധിയുമായിരുന്നു അദ്ദേഹമെന്ന് യോഗം വ്യക്തമാക്കി. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും ജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ മികച്ച ട്രേഡ് യൂനിയൻ പ്രവർത്തകനും അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിക്കുകയും ശാരീരികമർദനങ്ങളടക്കമുള്ള ത്യാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയുമാണദ്ദേഹം.
ജനപ്രതിനിധിയായപ്പോഴും അല്ലാത്തപ്പോഴും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സവിശേഷമായ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. എ.ഐ.ടി.യു.സിയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിലും തോട്ടം തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലും തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ എക്കാലവും അദ്ദേഹം നിലയുറപ്പിച്ചു. ഇടതുപക്ഷ, തൊഴിലാളി പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് എന്നു അനുശോചനയോഗത്തിൽ വിവിധ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.