മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ എക്സിക്യൂട്ടിവ് അംഗവും നാടൻ പന്തുകളി താരവുമായിരുന്ന ജോബിൻ പുതുപ്പറമ്പിലിന്റെയും, ബി.കെ.എൻ.ബി.എഫിന്റെ പ്രമുഖ കളിക്കാരനായ സി.പി. ശ്രീരാജിന്റെ പിതാവ് പുരുഷോത്തമൻ നായരുടെ നിര്യാണത്തിലും ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സിജു പുന്നവേലി, ബി.കെ.എൻ.ബി.എഫ് ചെയർമാൻ റെജി കുരുവിള മണ്ണൂർ, ജോയന്റ് സെക്രട്ടറി സന്തോഷ് പുതുപ്പള്ളി, കെ.എൻ.ബി.എ രക്ഷാധികാരി മോബി കുര്യക്കോസ്, കെ.എൻ.ബി.എ അംഗങ്ങളായ രൂപേഷ്, വിനോദ് വർഗീസ്, ബിജു കൂരോപ്പട, പോൾ ജോൺ, ബി.കെ.എൻ.ബി.എഫ് അംഗങ്ങളായ റോബിൻ എബ്രഹാം, ജോൺസൺ എന്നിവർ അനുശോചന പ്രസംഗം നടത്തി.
സഹപ്രവർത്തകരോടുള്ള ആദര സൂചകമായി മൗന പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.