മനാമ: ബഹ്റൈനിൽ വരും മണിക്കൂറുകളിൽ തണുപ്പേറിയ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ ഡയറക്ടറേറ്റ് അറിയിച്ചു. പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും അതിനെത്തുടർന്ന് മണൽ ഉയരാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിൽ തിരമാലകൾ ഒന്നു മുതൽ മൂന്നടി വരെയും ഉൾക്കടലിൽ മൂന്നു മുതൽ ആറടി വരെയും ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.