ചുവട് സുവനീർ പ്രകാശന ചടങ്ങ്
മനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡൻസ് വിങ് സംഘടിപ്പിച്ച ചതുർദിന കലോത്സവം ‘മഹർജാൻ 2K25’നോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ചുവട്’ സുവനീർ പ്രകാശനം മഹർജാൻ 2K25 സമാപനവേദിയിൽ ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മുൻ കലാതിലകം മീനാക്ഷി പ്രമോദ് വാദിമ ബിസിനസ് ഗ്രൂപ് ചെയർമാൻ മുഹമ്മദ് ജുനൈദ് കല്ലംകുളത്തിലിന് സുവനീർ നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
പ്രവാസലോകത്തെ കുരുന്നുകളുടെയും വീട്ടമ്മമാരുടെയും കലയുമായി ബന്ധപ്പെട്ട അനുഭവങ്ങളും, ഓർമകളും പങ്കുവെച്ച സൃഷ്ടികളാൽ സമ്പുഷ്ടമാണ് മഹർജാൻ 2K25ന്റെ ഭാഗമായി പുറത്തിറക്കിയ ‘ചുവട്’ സുവനീർ. പ്രകാശന ചടങ്ങിനോടനുബന്ധിച്ച ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, എൻ. അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി, സ്റ്റുഡൻസ് വിങ് ചെയർമാൻ സഹീർ കട്ടാമ്പിള്ളി, കൺവീനർ ശർഫുദ്ദീൻ മാരായമംഗലം, മഹർജാൻ 2K25 വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിങ് കൺവീനർ കെ.ആർ. ശിഹാബ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ. ഇസ്ഹാഖ്, കൺവീനർ സുഹൈൽ മേലടി എന്നിവർ സന്നിഹിതരായിരുന്നു. ‘ചുവട്’ സുവനീർ എഡിറ്റർ റഫീഖ് തോട്ടക്കര, കൺവീനർ റഷീദ് ആറ്റൂർ എഡിറ്റോറിയൽ അംഗങ്ങളായ സാബിർ ഓമാനൂർ, ഷഫീഖ് അലി പാണ്ടികശാല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.