മനാമ: സന്തോഷ് പോരുവഴിയുടെ കീഴിൽ ചിത്രകലാ പഠനം നടത്തിയ 60 ഒാളം ബഹ്‌റൈൻ പ്രവാസികളായ ബാലിക^ബാലൻമാരുടെ ചിത്ര പ്രദർശനം കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്നലെ വൈകീട്ട് ഏഴുമണി മുതലാണ് ‘കളർ എക്സ്പ്ലോഷൻ’ എന്ന പേരിലുള്ള പ്രദർശനം നടന്നത്. തുടർച്ചയായി മൂന്നാം വർഷവും നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
പ്രദർശനം പ്രശസ്ത ബഹ്റൈനി ആർടിസ്റ്റ് അബ്ബാസ് അൽ മൂസവി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ആർട് സൊസൈറ്റിയിലെ ആദ്യ വനിതാഅംഗവും പ്രശസ്ത കലാകാരിയുമായ ബൽഖീസ് ഫക്രൂ, ബ്രിട്ടീഷ് ആർടിസ്റ്റ് ജാക്വിലൈൻ ഡി ഫ്രയിറ്റാസ് തുടങ്ങിയവർ പെങ്കടുത്തു. പ്രദർശനം കാണാൻ നിരവധി പേരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.