പാർക്കുകളിൽ സി.സി.ടി.വി കാമറ വരുന്നു

മനാമ: പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പാർക്കുകളിലും ഉദ്യാനങ്ങളിലും വാക്ക്വേകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നീക്കം.

ആഭ്യന്തര, ഭവന മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇത്തരം സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ പാർലമെന്‍റിന്റെ പൊതുജനസേവന, പരിസ്ഥിതികാര്യ സമിതി പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ വർഷം അവസാനത്തോടെ കാമറകൾ പ്രവർത്തനക്ഷമമാക്കാനാണ് നിർദേശം. പാർക്കുകളിലെ കുട്ടികളുടെ കളിയുപകരണങ്ങളും ശുചിമുറികളും നിരന്തരം നശിപ്പിക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഇടപെടൽ. കാമറകൾ സ്ഥാപിക്കുന്നതുവഴി ഉപകരണങ്ങൾ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് സമിതി അധ്യക്ഷൻ ഖാലിദ് ബുഓങ്ക് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുത്താൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CCTV cameras are coming in the parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.