മനാമ: നമ്പർ പ്ലേറ്റും ലൈസൻസുമില്ലാതെ അശ്രദ്ധമായും നിയമവിരുദ്ധമായും വാഹനം ഓടിച്ച നിരവധി മോട്ടോർ സൈക്കിൾ യാത്രികരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. ഇവരുടെ അപകടകരമായ ഡ്രൈവിങ് സ്വന്തം സുരക്ഷക്കും റോഡിലെ മറ്റു യാത്രക്കാരുടെ സുരക്ഷക്കും ഗുരുതരമായ ഭീഷണിയുണ്ടാക്കുന്നതായി അധികൃതർ അറിയിച്ചു. അപകടകരമായ അഭ്യാസപ്രകടനങ്ങളും ട്രാഫിക് നിയമങ്ങളോടുള്ള അവഗണനയും ഇവരുടെ പ്രധാന ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
ഇത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നതാണ്. ബഹ്റൈനിലെ ട്രാഫിക് നിയമങ്ങൾക്കനുസൃതമായി കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ട്രാഫിക് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. പൊതു സുരക്ഷയും ജീവനും സംരക്ഷിക്കുന്നതിനായി എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.