മനാമ: നിർത്തിയിട്ട കാറിെൻറ മൂന്ന് ടയറുകൾ മോഷണം പോയി. കഴിഞ്ഞ ദിവസം അൽഹംറ തിയറ്ററിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക് ചെയ്ത ടയോട്ട കൊറോള 2015 മോഡൽ കാറിെൻറ ടയറാണ് േമാഷ്ടാക്കൾ ഉൗരിയെടുത്തത്. കാർ കട്ടപ്പുറത്ത് കയറ്റിയ നിലയിലാണ്. ആർട്ലൈൻ അഡ്വർടൈസിങ് ഏജൻസിയിലെ മാനേജർ മോഹൻദാസിേൻറതാണ് കാർ.
കഴിഞ്ഞ ദിവസം വൈകീട്ട് ആറര മണിക്കാണ് കാർ നിർത്തിയിട്ടത്. വ്യാഴാഴ്ച കാലത്ത് ആറുമണിക്ക് വന്നേപ്പാഴാണ് ടയർ ഉൗരിയ നിലയിൽ കാർ കണ്ടത്. തുടർന്ന് ഹൂറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അലോയ് വീൽ ഉള്ളതിനാൽ വലിയ നഷ്ടം വന്നതായി മോഹൻദാസ് പറഞ്ഞു. ഇൗ വീൽ ഒന്നിന് 185 ദിനാർ വരും. സമീപത്ത് സി. സി.ടി.വി കാമറകൾ ഉണ്ട്. അതിെൻറ പരിശോധന പൂർത്തിയാകുന്നതോടെ എന്തെങ്കിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി അദ്ദേഹം പറഞ്ഞു. ഇൗ മേഖലയിൽ മുമ്പും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.