ആദിത്യൻ അരുൺകുമാർ 

വാഹനാപകടം: ബഹ്‌റൈൻ മുൻ സ്കൂൾ വിദ്യാർഥി നാട്ടിൽ നിര്യാതനായി

മനാമ: നാട്ടിലുണ്ടായ വാഹനാപകടത്തിൽ ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർത്ഥിയായ ആദിത്യൻ അരുൺകുമാർ (20) നിര്യാതനായി. ബഹ്‌റൈൻ പ്രവാസി ദമ്പതികളും കൊല്ലം സ്വദേശികളുമായ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകനാണ്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഓണക്കൂർ കരയോഗപ്പടിയിൽ വെച്ച് കാറിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി. ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ബഹ്‌റൈനിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയ ശേഷം 2023 ലാണ് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോയത്. ആരുഷ് അരുൺകുമാർ സഹോദരനാണ്. മുൻ ബഹ്റൈൻ പ്രവാസിയും യതീം എയർകണ്ടീഷനിങ് കമ്പനി സൂപ്പർവൈസറുമായിരുന്ന പ്രസന്ന കുമാറിന്‍റെ മകളുടെ മകനാണ് ആദിത്യൻ.

Tags:    
News Summary - Car accident, Bahrain school student,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.