മനാമ: കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വിവിധ പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും സന്ദർശിച്ച് മഴക്കെടുതി വിലയിരുത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഉചിത നഷ്ടപരിഹാരം നിർദേശിക്കുന്നതിനും ഗവർണർ മുൻകൈയെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ പല വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായിരുന്നു. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു.
1ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ഇത് സംബന്ധിച്ച തുടർനിർദേശം നൽകുകയും ചെയ്തിരുന്നു. വിവിധ സർക്കാർ അതോറിറ്റികൾ, പ്രാദേശിക എം.പിമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കാവശ്യമായ സഹായ ഹസ്തങ്ങൾ ചെയ്തു കൊടുക്കാൻ സന്നദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി.
ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി, കാപിറ്റൽ മുനിസിപ്പൽ ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ് ലി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.