Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: സഹോദരങ്ങൾക്ക് ജയിൽ ശിക്ഷ
മനാമ: കിങ് ഫഹദ് കോസ്വേയിലൂടെ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ രണ്ടു സഹോദരന്മാർക്ക് 11 വർഷത്തെ തടവ് വിധിച്ചു. മൂത്ത സഹോദരന് (36) 10 വർഷത്തെ തടവും പിഴയും ലഭിച്ചു. ഇളയ സഹോദരന് ഒരു വർഷം തടവും പിഴയും വിധിച്ചു.
പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഫസ്റ്റ് ക്രിമിനൽ കോടതി ഉത്തരവിട്ടു. പ്രതികൾ സമർപ്പിച്ച അപ്പീലിൽ ഹൈ ക്രിമിനൽ അപ്പീൽ കോടതി 29ന് വാദം കേൾക്കും. നാർകോട്ടിക് ഉദ്യോഗസ്ഥർ കഞ്ചാവുമായി സഹോദരങ്ങളെ കോസ്വേയിൽ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷണത്തിൽ മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇവർക്ക് ബന്ധമുള്ളതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.