കാൻസർ കെയർ ഗ്രൂപ്പി​െൻറ ആരോഗ്യ പരിശോധന ക്യാമ്പിൽ നിരവധി പേർ ​ പ​െങ്കടുത്തു

മനാമ: കാൻസർ കെയർ ഗ്രൂപ്പി​​​െൻറ നേതൃത്വത്തിലുള്ള ​ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്​കരണ ക്ലാസുകളും സനദിലെ ന്യൂ ഇന്ത്യൻ സ്​കൂളിൽ നടന്നു. കാലത്ത്​ 7.30 മുതൽ തുടങ്ങിയ പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 1000ത്തോളം പേർ പ​െങ്കടുത്തു. 
ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി മീര സിസോദിയ മുഖ്യാതിഥിയായിരുന്നു. ഉദ്​ഘാടന ചടങ്ങിൽ ഡോ.പി.വി.ചെറിയാൻ, കൺസൾട്ടൻറ്​ റുമറ്റോളജിസ്​റ്റ്​ ഡോ. സമീർ നുഹൈലി, കിംസ്​ മെഡിക്കൽ സ​​െൻറർ ചീഫ്​ മെഡിക്കൽ ഒാഫിസർ ഡോ. ഷെറീഫ്​ എം. സഹദുല്ല തുടങ്ങിയവർ പ​െങ്കടുത്തു.കാൻസർ ബോധവത്​കരണ ക്ലാസിന്​ ഡോ. മറിയം ഫിദ നേതൃത്വം നൽകി. വിഷാദരോഗവും ആത്​മഹത്യയും സംബന്ധിച്ച ക്ലാസ്​ ഡോ. ലൈല മാകി അബ്​ദുൽ ഹുസൈൻ നയിച്ചു.ഹൃദയാരോഗ്യം സംബന്ധിച്ച്​ ഹൗറ എസ്​. ഖലീൽ ഇബ്രാഹിം, ഹൃദയാഘാതം വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച്​ മുഹമ്മദ്​ മഹ്​ഫൂദ്, സ്​ത്രീ രോഗങ്ങൾ സംബന്ധിച്ച്​ ഡോ.ഗീതിക കൽറ എന്നിവരും സംസാരിച്ചു.   ബഹ്​റൈൻ കാൻസർ കെയർ സൊസൈറ്റിയിൽ അഫിലിയേറ്റ്​ ചെയ്​ത്​ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്​ സ്​കൂളുകളിലും കോളജുകളിലും ക്ലബുകളിലും മറ്റും നടത്തി വരുന്ന ബോധവത്​കരണ പരിപാടികളുടെ ഭാഗമായാണ്​ പരിപാടി സംഘടിപ്പിച്ചത്​. ന്യൂ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ജാൻ തോമസ്​, വി.കെ. സാമുവൽ, ‘നീൽസൺ’ ഒാപറേഷൻ മാനേജർ ഉസാമ അബ്​ദീൻ, കെ.ടി.സലീം, സുധീർ തിരുനിലത്ത്, ജോർജ്​ കെ.മാത്യു, സുരേഷ്​ കെ.നായർ, ആൻഡ്രൂ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - cancer patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.