സമസ്ത ബഹ്റൈൻ കലണ്ടർ പ്രകാശനം ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു
മനാമ: സമസ്ത ബഹ്റൈൻ കേന്ദ്രകമ്മിറ്റി ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹായത്തോടെ പുറത്തിറക്കിയ 2026 കലണ്ടർ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് സയ്യിദ് ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എസ്.ഐ.സി ഒമാൻ നാഷനൽ പ്രസിഡന്‍റ് അൻവർ ഹാജിക്ക് നൽകി പ്രകാശനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനത്തിലാണ് പ്രകാശനം നിർവഹിച്ചത്. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, ഖാസി ശൈഖ് ഹമദ് സാമി അൽ ദോസരി, സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫക്രുദ്ധീൻ പൂക്കോയ തങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമം നിർവഹിച്ചത്. സമസ്ത ബഹ്റൈൻ 2026ന്റെ കലണ്ടറുകൾ ഏരിയ കമ്മിറ്റികൾ മുഖേന ബഹ്റൈനിൽ ലഭ്യമാകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.