ചാരിറ്റി സൊസൈറ്റികളുടെ പ്രവര്‍ത്തനവും ഫണ്ട് സമാഹരണവും നിയമങ്ങള്‍ പാലിച്ചാകണം

മനാമ: ബഹ്‌റൈന്‍ ഭരണാധികാരി രാജാവ്​ ഹമദ് ബിന്‍ ഈസ ആൽ ഖലീഫ വിവിധ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനം ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്ന്​ മന്ത്രിസഭായോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ്​ ഇൗ അഭിപ്രായം ഉയർന്നത്​.
  റമദാൻ അടുത്ത സാഹചര്യത്തിൽ ചാരിറ്റി സൊസൈറ്റികൾക്ക്​ അവരുടെ സേവനം ജനങ്ങളിലെത്തിക്കാനുള്ള സഹായം വേഗത്തിൽ ലഭ്യമാക്കണമെന്ന്​ പ്രധാനമന്ത്രി നിർദേശിച്ചു. ധനസമാഹരണവും മറ്റും നിയമം അനുശാസിക്കുന്ന മാർഗത്തിലൂടെയാകണം. ഭക്ഷണ സാധനങ്ങളുടെ വിതരണത്തിനും വില നിയന്ത്രണത്തിനുമായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം സ്വീകരിച്ച മാർഗങ്ങൾ വിലയിരുത്തി. രാജ്യത്തി​​​െൻറ ധനകാര്യ സ്​ഥിതി അവലോകനം ചെയ്​ത  കാബിനറ്റ്​, ബജറ്റ്​ സുസ്​ഥിര സ്വഭാവം കൈവരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്​തു.ജനങ്ങൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കും. എണ്ണയിത മേഖലയിലെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ വിലയിരുത്തി. ചെലവ്​ ചുരുക്കാനുള്ള കാര്യങ്ങളും ചർച്ചയായി.
   പാർലമ​​െൻറ്​ സമർപ്പിച്ച നാല്​ നിർദേശങ്ങൾക്ക്​ മന്ത്രി സഭ അനുമതി നൽകി. ബുസൈത്തീനിൽ ഹാൾ നിർമിക്കുന്നതിനും, രാജ്യം വിടുന്ന പ്രവാസികളുടെ ഫിംഗർ പ്രിൻറ്​ രേഖപ്പെടുത്തുന്നതിനും,അൽ ഫാത്തിഹ്​ അവന്യൂവിൽ അറ്റകുറ്റപ്പണി നടത്തുന്നതിനും, ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ നാഷണാലിറ്റി,പാസ്​പോർട്​സ്​ ആൻറ്​ റസിഡൻറ്​സ്​ അഫയേഴ്​സിന്​ പുതിയ ബിൽഡിങ്​ നിർമിക്കുകയും  ബ്രാഞ്ചുകൾ തുറക്കുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങളാണ്​ അംഗീകരിച്ചത്​.
ഹമദ്​ രാജാവി​​​െൻറ വിദേശസന്ദര്‍ശനം വഴി ഈ രാജ്യങ്ങളുമായി സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് കാബിനറ്റ്​ പ്രതീക്ഷ പ്രകടിപ്പിച്ചു.മലേഷ്യ, ബ്രൂണെ, തായ്‌ലൻറ്​ എന്നീ രാഷ്​ട്രങ്ങളുമായി സാമ്പത്തിക, നിക്ഷേപ, രാഷ്​ട്രീയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള വഴി തുറന്നിട്ടുണ്ട്​.
 ഹമദ് രാജാവിന് മേൽ പറഞ്ഞ രാഷ്​ട്രങ്ങള്‍ നല്‍കിയ ഊഷ്മള സ്വീകരണവം കാബിനറ്റ്​ പ്രത്യേകം പരാമർശിച്ചു. ഈജിപ്ത് പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് സീസിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു. ബഹ്‌റെനും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള കരാറുകൾ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. റിയല്‍ എസ്‌റ്റേറ്റ്‌^നിര്‍മാണ മേഖലയില്‍ കരുത്ത് പകരുന്ന കൂടുതല്‍ എക്‌സിബിഷനുകള്‍ നടത്താന്‍ പ്രോത്സാഹനം നല്‍കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 
പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന ‘ഗള്‍ഫ് എക്‌സിബിഷന്‍ ഫോര്‍ ബില്‍ഡിങ്, റിയല്‍ എസ്‌റ്റേറ്റ്, ഇൻറീരിയര്‍ ഡിസൈന്‍ ആൻറ്​ ഫര്‍ണീച്ചര്‍ ^2017’ വിജയകരമായതായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്​ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്തി​​​െൻറ വളര്‍ച്ചക്കും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നത്​ മാതൃകയാണ്​. രാഷ്​ട്രത്തെ പ്രതിരോധിക്കുന്നതിലും മാധ്യമങ്ങൾ മുന്നിലാണെന്ന്​ ബഹ്‌റൈന്‍ പത്രപ്രവര്‍ത്തക ദിനാചരണത്തി​​​െൻറ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 
ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയും വിഭാഗീയതക്കും വംശീയതക്കുമെതിരെ നിലകൊള്ളുകയും ചെയ്യുന്നത്​ തങ്ങളുടെ ബാധ്യതയായി അവര്‍ കാണുന്നത് ശ്ലാഘനീയമാണ്​. മാധ്യമപ്രവർത്തകർക്ക്​ സര്‍ക്കാര്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ശരിയായ രൂപത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. 
പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സല്‍മാബാദ് ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ട മന്ത്രിയെ ചുമതലപ്പെടുത്തി. 
ഗലാലിയിലെ ചില പ്രദേശങ്ങളില്‍ മലിനജലം കെട്ടിക്കിടന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് അടിയന്തിര പരിഹാരം കാണാന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍^നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. അയല്‍ രാജ്യങ്ങളിലെ സമുദ്ര പ്രദേശങ്ങളില്‍ മത്സ്യം ചത്തുപൊന്തുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ ബഹ്‌റൈനില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും മതിയായ നിരീക്ഷണം നടത്താനും ബന്ധപ്പെട്ടവ​േരാട്​ ആവശ്യപ്പെട്ടു. 
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.