????????? ????????????????

മന്ത്രിസഭ യോഗം: ദേശീയ റഫറണ്ടം കരുത്ത് പകര്‍ന്നതായി വിലയിരുത്തൽ

മനാമ: ദേശീയ റഫറണ്ടം രാജ്യത്തിന് കരുത്ത് പകര്‍ന്നതായി മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിന റ്റ് യോഗം. നാഷനല്‍ റഫറണ്ടത്തി​​െൻറ 19ാമത് വാര്‍ഷിക ദിനാചരണത്തി​​െൻറ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ് രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു.

രാ ഷ്​ട്രീയ, സാമൂഹിക, സാമ്പത്തിക, ജനാധിപത്യ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും കരുത്ത് പകരുന്നതാണ്. ഹമദ് രാജാവി​​െൻറ ഭരണാധികാരത്തില്‍ രാജ്യം കൈവരിച്ച പുരോഗതിയും വികസനവും ദേശീയ റഫറണ്ടത്തിലൂടെ അദ്ദേഹത്തിന് നല്‍കിയ അംഗീകാരം വഴി സാധിച്ചതാണെന്നും വിലയിരുത്തി.

ശാന്തിയും സമാധാനവും സാധ്യമാക്കുന്നതിനും വിവിധ മേഖലകളില്‍ ആധുനികവത്​കരണം നടത്താനും സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കൃത്യമായ ഭരണപാടവവും കിരീടാവകാശിയുടെ പിന്തുണയും രാജ്യത്തി​​െൻറ പുരോഗതിയില്‍ ശക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നും കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും മതസൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്നും വിലയിരുത്തി. രാഷ്​ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളില്‍ ബഹ്റൈനും ഇറ്റലിയിലും തമ്മില്‍ സഹകരണത്തിനുള്ള കരാറുകള്‍ രൂപപ്പെടുത്താനും സന്ദര്‍ശനം വഴിയൊരുക്കി.

2019ലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിത പുരോഗതി കൈവരിച്ചതായി മന്ത്രിസഭ വിലയിരുത്തി. 2018ലേതിനേക്കാള്‍ പോയ വര്‍ഷം ധനക്കമ്മി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. 24 ശതമാനമാണ് ധനക്കമ്മി കുറക്കാന്‍ സാധിച്ചത്. കൂടാതെ എണ്ണേതര വരുമാന മാര്‍ഗങ്ങളില്‍ 63 ശതമാനം വര്‍ധന നേടാനും സാധിച്ചു. പൊതുചെലവ് 2018ലേതിനേക്കാള്‍ 128 ദശലക്ഷം ദീനാര്‍ കുറവ് വരുത്താനും സാധിച്ചു.

അര്‍ഹരായവര്‍ക്ക് നേരിട്ട് നല്‍കുന്ന സബ്സിഡി ഇനത്തില്‍ 435 ദശലക്ഷം ദീനാര്‍ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കി. ഇക്കണോമിക് വിഷന്‍ 2030​​െൻറ ലക്ഷ്യം നേടുന്നതിനായി ആവിഷ്കരിച്ച പദ്ധതികളില്‍ മുഖ്യമാണ് വരുമാനത്തിലെ വൈവിധ്യവത്​കരണമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി നിയമത്തില്‍ പരിഷ്കരണം വരുത്തുന്നതിന് കാബിനറ്റ് അംഗീകരിച്ചു.

വിവിധ പാര്‍പ്പിട കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള നിബന്ധനകള്‍ നിര്‍ണയിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. അടുത്തുള്ള കെട്ടിടങ്ങളില്‍നിന്നും 20 മീറ്റര്‍ അകലത്തിലായിരിക്കണം വില്‍പന നടത്തേണ്ടത്. നിരത്തുകളില്‍നിന്നും സിഗ്നലുകളില്‍നിന്നും 50 മീറ്റര്‍ അകലത്തിലായിരിക്കണം വില്‍പന. കൂടാതെ രാവിലെ ആറുമുതല്‍ രാത്രി 12 വരെ ഇത് അനുവദിക്കുകയുള്ളൂ. ബഹ്റൈനും യു.എ.ഇയും തമ്മില്‍ മൂന്ന് കരാറുകളില്‍ ഒപ്പുവെക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബഹ്റൈനില്‍ നടക്കുന്ന വിവിധ ഫുട്ബാള്‍ മത്സരങ്ങളില്‍ അര്‍ബുദ ബാധിതരെയും സിക്കിള്‍ സെല്‍ അനീമിയ ബാധിതരെയും ക്ഷണിക്കുന്നതിന് അംഗീകാരം നല്‍കി. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരി
ച്ചു.

Tags:    
News Summary - cabinet meeting-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.