മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് അവസരമൊരുക്കും

മനാമ: മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. ചികില്‍സ ഫലപ്രദമാകുന്നതിനും ആരോഗ്യസ്ഥിതി പൂര്‍വ സ്ഥിതി പ്രാപിക്കുന്നതിനും സാന്ത്വനവും കൂറും സ്നേഹവും പ്രകടിപ്പിച്ച രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, വിവിധ മാധ്യമ സ്ഥാപനങ്ങള്‍, നവ സാമൂഹിക മാധ്യമങ്ങള്‍ എന്നിവര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും നേതാക്കളും ഉന്നത വ്യക്തിത്വങ്ങളും നല്‍കിയ ആശ്വാസ വചനങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി ആരോഗ്യാവസ്ഥ വീണ്ടെടുത്തതില്‍ മന്ത്രിസഭയുടെ ആശംസ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ നേര്‍ന്നു. അന്താരാഷ്​ട്ര വിദ്യാഭ്യാസ ദിനാചരണ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയെക്കുറിച്ച് സഭ ചര്‍ച്ച ചെയ്​തു. രാജ്യത്തെ വളര്‍ച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാന ഹേതു വിദ്യാഭ്യാസത്തി​​​െൻറ സാര്‍വത്രികതയാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കാണ് രാജ്യം കുതിച്ചു കൊണ്ടിരിക്കുന്നതെന്ന്​ അംഗങ്ങള്‍ അഭിപ്രായപ്പെടുകയും​ ചെയ്​തു.

പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമായി നൽകുന്നതിന്​ സർക്കാർ മുന്തിയ പരിഗണനയാണ്​ നൽകുന്നതെന്ന്​ പ്രധാനമന്ത്രി വ്യക്​തമാക്കുകയും ചെയ്​തു. ചെറുകിട, ഇടത്തരം വ്യാപാരികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാനും പ്രധാനമന്ത്രി വാണിജ്യ^വ്യവസായ^ടൂറിസം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഇതിന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുമായി സഹകരിക്കുന്നതിനും നിര്‍ദേശിച്ചു.

വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ചെറുകിട മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലമ​​െൻറിലെ വിവിധ സമിതികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള യോഗങ്ങള്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. സര്‍ക്കാര്‍ കര്‍മ പദ്ധതിക്ക് അര്‍ഥപൂര്‍ണമായ പിന്തുണ പാര്‍ലമ​​െൻറ്​ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധിക വിഷയങ്ങളിലും പരസ്​പര ധാരണയിലെത്താന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. പരസ്​പര സഹകരണത്തോടെ ജനങ്ങള്‍ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയും ഇത് തുറന്നിടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍പ്പിട മേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കാബിനറ്റ് വിലയിരുത്തി. പത്തിലധികം പാര്‍പ്പിട പദ്ധതികള്‍ പുതുതായി ഉള്‍പ്പെടുത്താന്‍ സാധിച്ചതായി പാര്‍പ്പിട കാര്യ മന്ത്രി വ്യക്തമാക്കി. പാര്‍പ്പിട സേവന മേഖലയിലെ നൈരന്തര്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയും ചെയ്​തു.

സര്‍ക്കാര്‍ അംഗീകരിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 119 ടെണ്ടറുകള്‍ വിളിക്കുകയും അംഗീകാരം നല്‍കുകയൂം ചെയ്​തതായി കാബിനറ്റില്‍ റിപ്പോര്‍ട്ട് ചെയ്​തു. റോഡ്, മലിനജലക്കുഴല്‍ വിന്യാസം, കെട്ടിടങ്ങള്‍ എന്നിവക്കായി മൊത്തം 278 ദശലക്ഷം ദിനാറിന്‍െറ പദ്ധതികള്‍ക്കാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. റോഡ്, മലിനജലക്കുഴല്‍ വിന്യാസം, കെട്ടിട നിര്‍മാണം എന്നീ മേഖലകളില്‍ 84 പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും കാബിനറ്റിനെ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബുസൈതീനും ബഹ്റൈന്‍ ബേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ്​വെ പദ്ധതി, മുഹറഖ് സര്‍ക്കുലര്‍ റോഡ് പദ്ധതി, അല്‍ബ, നുവൈദറാത്ത് മേല്‍പാല നിര്‍മാണം, ഹാല, സനാബിസ്, ഈസ ടൗണ്‍ എന്നിവിടങ്ങളിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ മുഖ്യമാണ്.

യു.എ.ഇയും ബഹ്റൈനും തമ്മില്‍ ചരക്ക് കടത്ത്, കരയാത്ര എന്നിവക്കായി സഹകരണക്കരാറില്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വ്യാപാര, സാമ്പത്തിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹരണം ശക്തിപ്പെടുത്താന്‍ ഇത് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വ്യോമയാന മേഖലയില്‍ ഇരുരാഷ്​ട്രങ്ങളും ചേര്‍ന്ന് സേവനം വ്യാപിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാനും തീരുമാനിച്ചു. ബഹ്റൈനും സൗദിയും ചേര്‍ന്ന് വ്യോമയാന മേഖലയില്‍ സര്‍വീസ് വിപുലപ്പെടുത്തുന്നതിന്​ കരാറിലൊപ്പുവെക്കുന്നതിനുംകാബിനറ്റ് അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - cabinet meeting-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.