മു​സ്‍ലിം ലീ​ഗ്‌ പേ​രാ​മ്പ്ര മ​ണ്ഡ​ലം വൈ​സ്‌ പ്ര​സി​ഡ​ന്റ് ആ​വ​ള ഹ​മീ​ദ്‌ ബു​ഖാ​റ കോ​ൺ​ഫ​റ​ൻ​സ്‌

മീ​റ്റി​ന്റെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ന്നു

ബുഖാറ കോൺഫറൻസ്‌ മീറ്റ്‌ സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 'ബുഖാറ'എന്ന പേരിൽ കോൺഫറൻസ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു. നവംബർ നാലിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ. മുരളീധരൻ എം.പി, മുസ്‍ലിം ലീഗ് കോഴിക്കോട്‌ ജില്ല സെക്രട്ടറി സി.പി.എ അസീസ്‌ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും. മുസ്‍ലിംലീഗ്‌ പേരാമ്പ്ര മണ്ഡലം വൈസ്‌ പ്രസിഡന്റ് ആവള ഹമീദ്‌ പരിപാടിയുടെ പ്രഖ്യാപനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ കാസിം നൊച്ചാട്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര സ്വാഗതവും സെക്രട്ടറി അദീബ്‌ പാലച്ചുവട്‌ നന്ദിയും പറഞ്ഞു.

കോൺഫറൻസ്‌ മീറ്റിന്റെ വിജയത്തിനായി ഹബീബ്‌ റഹ്‌മാൻ, അസൈനാർ കളത്തിങ്കൽ, എസ്‌.വി ജലീൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ്‌ അഴിയൂർ, ഫൈസൽ കണ്ടീത്താഴ, ആവള ഹമീദ്‌, അഷ്‌റഫ്‌ മായഞ്ചേരി, അഷ്‌റഫ്‌ നരിക്കോടൻ, ഇബ്രാഹിം പുതുശ്ശേരി (രക്ഷാധികാരികൾ), കാസിം നൊച്ചാട്‌ (ചെയർ), നസീം പേരാമ്പ്ര (ജന. കൺ), കുഞ്ഞമ്മദ്‌ കല്ലൂർ (ട്രഷ), ഫൈസൽ കണ്ടീത്താഴ (പ്രോഗ്രം കമ്മിറ്റി ചെയർമാൻ), റഷീദ്‌ വാല്യക്കോട്‌ (ഫിനാൻസ്‌ കമ്മിറ്റി ചെയർമാൻ) എന്നിവരെ ഉൾപ്പെടുത്തി 51 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക്‌ രൂപം നൽകി.

Tags:    
News Summary - Bukhara Conference Meet Welcome Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.