???????????? ???? ??????????????? ????? ????????? ????? ???? ????

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കൽ പ്രതിജ്ഞാബദ്ധം –ട്രാഫിക് ഡയറക്ടര്‍

മനാമ: സ്കൂളുകളുടെ പരിസരവും വിദ്യാര്‍ഥികളുടെ സുരക്ഷയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ഡയറക്ടറ േറ്റ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് അബ്​ദുറഹ്​മാന്‍ ബിന്‍ അബ്​ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി. സ്കൂളുകള്‍ക്ക് സമീപം ഒരു വിധത്തിലുള്ള ട്രാഫിക് ലംഘനങ്ങളും അനുവദിക്കുകയില്ല. വിദ്യാര്‍ഥികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കുകയും വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇതിനായി സംവിധാനമേര്‍പ്പെടുത്തുകയും ചെയ്യും. രാജ്യത്തി​​െൻറ ഭാവി പൗരന്മാരെന്ന നിലക്ക് അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും സാമൂഹിക പങ്കാളിത്തത്തോടെ സുരക്ഷ ഒരുക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സ്കൂളുകള്‍ക്ക് സമീപം ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും.
വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, കമ്യൂണിറ്റി പൊലീസ്, സെക്യൂരിറ്റി സ്​റ്റാഫ്, സ്കൂള്‍ അധികാരികള്‍ എന്നിവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്. കുട്ടികളില്‍ ട്രാഫിക് അവബോധം ശക്തിപ്പെടുത്തുന്നതിന് ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളിലും പ്രത്യേക ശ്രദ്ധയൂന്നും. സ്കൂള്‍ ബസ് ഓടിക്കുന്നതിന് അനുവാദമില്ലാത്ത ഡ്രൈവര്‍മാരെ വിലക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രത്യേക നടപടികള്‍ മൂലം സ്കൂള്‍ പരിസരങ്ങളില്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - Brigadier-Shaikh-Abdulrahman, Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.